പുതുവത്സരാശംസകള്‍.....

Wishing a very good academic year to all...

Friday, February 17, 2017

49-മത് സ്‍കൂള്‍ വാര്‍ഷികം -ഫെബ്രുവരി 16

മേരിപുരം സെന്റ്മേരീസ് എ.എല്‍.പി.സ്കൂളില്‍ 49-മത് സ്‍കൂള്‍ വാര്‍ഷികം സമുചിതമായി ആഘോഷിച്ചു.സ്കൂള്‍ മാനേജര്‍ റവ.ഫാ.മാത്യു വളവനാല്‍ പരിപാടികള്‍ക്ക് അധ്യക്ഷത വഹിച്ചു .ഫാ.മനു ഊര്‍പ്പന്‍കാട്ടില്‍ (ഓ.എസ് ബി.)ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസിപോള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ബ്രില്ല്യന്റ് തോമസ് ,എ.യു.പി.സ്കൂള്‍ കരിവേടകം ഹെഡ്മിസ്ട്രസ് ശ്രീമതി കെ.ഇ.മേരി ,എം.പി.ടി.എ.പ്രസിഡണ്ട് രമ്യ മക്കട്ടി,സ്കൂള്‍ ലീ‍ഡര്‍ സ്വാതിക ബി.എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.മുന്‍ പ്രധാന അധ്യാപകന്‍ പി.എം.മാത്യു പഠനം,കലാകായിക രംഗങ്ങളില്‍ മികവുപുലര്‍ത്തിയ കുട്ടികള്‍ക്കുള്ള എന്‍ഡോവുമെന്റുകള്‍ വിതരണം ചെയ്തു.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പച്ചു.അധ്യാപകരായ മോളി സെബാസ്റ്റ്യന്‍,മേരിക്കുട്ടി കെ.ജെ.,ലയോണി ജേക്കബ്,ഷേര്‍ളി അഗസ്റ്റ്യന്‍,ഡൊമിനിക് എ. വര്‍ക്കി,ബിനോയി പി.എ.,ജിന്‍സി ജോസഫ്,സിന്ധു പ്രകാശ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.പൂര്‍വ്വ വിദ്യാര്ത്ഥികളുടേയും രക്ഷിതാക്കളുടേയും സഹകരണം വാര്‍ഷികാഘോഷത്തിന്റെ വിജത്തിന് സഹായിച്ചു.യോഗപരിപാടികള്‍ക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ.ജോണ്‍സന്‍ പി.പി.സ്വാഗതവും,പി.ടി.എ.പ്രസിഡണ്ട് ശ്രീ.സിബി പൊനമ്പാതടത്തില്‍ നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു.


No comments:

Post a Comment